ജയറാമിനൊപ്പം ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് പാർവതി

ജയറാമിനൊപ്പം ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് പാർവതി
24-image-2023-04-18T102944.997

ശബരിമല അയ്യപ്പനെ തൊഴുത് പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്.

കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CrJhhwtIqhr/?utm_source=ig_web_copy_link

ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി.

ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ