മുംബൈ: ബോളിവുഡ് താരം രവീണ ഠണ്ടന്‍റെ കാറിടിച്ച് മൂന്നു പേർക്ക് പരുക്ക്. മുംബൈയിലെ ബാന്ദ്രയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന താരത്തെ നാട്ടുകാർ കൈയേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ബാന്ദ്ര റിസ്വി കോളെജിനു സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് രവീണയുടെ ഡ്രൈവറാണ് വണ്ടിയോടിച്ചിരുന്നത്. എന്നാൽ കാറിൽ നിന്നിറങ്ങിയ താരം മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
രവീണയുടെ ഡ്രൈവർ തങ്ങളെ ആക്രമിച്ചുവെന്ന് മൊഹ്സിൻ ഷെയ്ഖ് എന്നയാൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചെങ്കിലും സ്റ്റേഷനു പുറത്തു വച്ച് പ്രശ്നം പരിഹരിക്കാനാണ് പൊലീസുകാർ നിർദേശിച്ചതെന്നും ആരോപണമുണ്ട്.