നടി സമീറ റെഡ്ഡിയ്ക്ക് കുഞ്ഞ് പിറന്നു

നടി സമീറ റെഡ്ഡിയ്ക്ക് കുഞ്ഞ് പിറന്നു
Sameera-Reddy-shares-first-photo-of-her-baby-girl-on-instagram-Akshai-Varde

തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. സമീറ തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇന്ന് രാവിലെയാണ് താരം രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പുകള്‍ ആഘോഷമാക്കിയ നടിയുടെ ഗര്‍ഭകാലവിശേഷങ്ങള്‍ അറിയാന്‍ സോഷ്യൽ മീഡിയ മുഴുവൻ ആകാംഷാഭരിതരായിരുന്നു.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനും ട്രോളുകള്‍ക്കുമെതിരേ സംസാരിക്കുകയും ഒന്‍പതാം മാസത്തില്‍ നിറവയറില്‍ വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്തിയും താരം ഗർഭകാലം ആഘോഷമാക്കിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മനോഹരമായൊരു അടിക്കുറിപ്പോടെ തനിക്കു ജനിച്ച പെണ്‍കുഞ്ഞിന്റെ ചിത്രം സമീറ പങ്കുവെച്ചിരിക്കുന്നത്.'ഈ പെണ്‍കുഞ്ഞ് എനിക്ക് കാട്ടുകുതിരകളുടെ ശക്തി തന്നു. എന്നിലേക്ക് തിരിഞ്ഞു നോക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ വഴിമറന്നു നില്‍ക്കുകയാണെന്ന് അറിഞ്ഞ് എനിക്കവള്‍ വഴി കാണിച്ചു തന്നു. മാതൃത്വം ആഘോഷിക്കാനുള്ളതെന്ന് ഞാന്‍ അറിഞ്ഞു. ശരീരത്തെക്കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം തിരുത്തി. നമ്മള്‍ നമ്മെക്കുറിച്ചു നല്ലതു ചിന്തിക്കണമെന്ന തോന്നല്‍ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ സാധിച്ചു. ഒരുപാടു പേര്‍ എന്നോടൊപ്പം നിന്നുവെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഒരു പെണ്‍കുഞ്ഞിനായാണ് പ്രാര്‍ഥിച്ചത്. ഇവളെ കിട്ടി..' ചിത്രം പങ്കുവെച്ച് സമീറ പറയുന്നു.

2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി പങ്കജ് ഉദ്ദാസിന്റെ 'ഔര്‍ ആഹിസ്ത' എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു