നടി സേജല്‍ ശര്‍മ വീടിനുള്ളില്‍ മരിച്ചനിലയില്‍

Share

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ മിര റോഡിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അസ്വാഭാവിക മരണം എന്ന നിലയിലാണ് പൊലീസ് മരണകാരണം അന്വേഷിക്കുന്നത്.

ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ 2017ല്‍ മുംബൈയില്‍ എത്തിയാണ് അഭിനയത്തിലേക്ക് കടക്കുന്നത്.  സ്റ്റാര്‍ പ്ലസിലെ ദില്‍ തോ ഹാപ്പി ഹേ ജി എന്ന ഷോയിലൂടെയാണ് സേജല്‍ ശര്‍മ പ്രശസ്തയായത്. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിനിയായ സേജല്‍ 2017ലാണ് അഭിനയരംഗത്ത് സജീവമാകാന്‍ മുംബൈയിലെത്തിയത്.

https://twitter.com/ANI/status/1220805518010155009

സംഭവം നടക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ