ഇവളാണ് എന്റെ കരുത്ത്: മകളെ പരിചയപ്പെടുത്തി ഷക്കീല

Share

ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഷക്കീല. സിനിമകൊണ്ട് മാത്രമല്ല ജീവിതം കൊണ്ട് ആരാധകരെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുള്ള താരവുമാണ് ഷക്കീല. ഇപ്പോഴിതാ തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇവളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മകളെ താരം പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് തന്റെ വളര്‍ത്തുപുത്രിയെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.

സിനിമാ ജീവിതത്തിൽ നിന്നും വിട്ടൊഴിഞ്ഞ് ചെന്നൈയിൽ താമസിക്കുകയാണ് ഇപ്പോൾ ഷക്കീല. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയൈ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വയം മകളായി വളര്‍ത്തി. ഇന്ന് മില്ല ഒരു ഫാഷന്‍ ഡീസൈനര്‍ കൂടിയാണ്. ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല വ്യക്തമാക്കി.

ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡിൽ നിന്നും സിനിമയും റിലീസ് ചെയ്യുകയുണ്ടായി. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിട്ടത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ