ശ്രുതി ഹാസനും മൈക്കിൾ കോർസലെയും വേർപിരിയുന്നു

ശ്രുതി ഹാസനും മൈക്കിൾ കോർസലെയും വേർപിരിയുന്നു
article-l-201823811001939619000

നടിയും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസനും  ലണ്ടനിലെ നടന്‍ മൈക്കിള്‍ കൊര്‍സലെയും വേർപിരിയുന്നു. ഇരുവരും വിവാഹിതരാകുന്നുവെന്ന്  എന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ വിവാഹ പ്രചരണങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കുന്ന ഈ  അവസരത്തില്‍ ഇരുവരും പിരിയുന്നു.
എന്ന ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ശ്രുതിയും മൈക്കിളും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും ശ്രുതി മൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു. പ്രണയം അവസാനിച്ചെന്ന്   മൈക്കിളും  ട്വീറ്റ് ചെയ്തിട്ടുണ്ട്.വീണ്ടും തുടങ്ങുന്നു, ഒരു പുതിയ ഘട്ടം, എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും പാഠങ്ങള്‍ക്കും നന്ദി. കൂടുതല്‍ സംഗീതം, കൂടുതല്‍ സിനിമകള്‍, കൂടുതല്‍ ഞാന്‍. എനിക്കൊപ്പം എന്നത് തന്നെയാണ് എന്റെ എക്കാലത്തേയും വലിയ പ്രണയകഥ, ശ്രുതി കുറിച്ചു…

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. ഇനി മുതൽ ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും.എന്നാലും അവൾ എനിക്ക് എല്ലായിപ്പോഴും പ്രിയപ്പെട്ടവാളായിരിക്കും…’ പ്രണയം അവസാനിപ്പിച്ച് മെക്കിൾ കൊർസലെ ട്വിറ്ററിൽ കുറിച്ച വരികളാണിത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ശ്രുതി രംഗത്ത് വന്നിരുന്നു. തനിക്ക് വിവാഹം കഴിക്കാന്‍ ധൃതിയില്ലെന്നും ഇപ്പോള്‍ അഅതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ശ്രുതി പറഞ്ഞത്.

Read more

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്