സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകും. കേന്ദ്ര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫേഴ്സ് വിഭാഗം ഡയറക്ടർ പ്രശാന്ത് കുമാർ സിംഗ് സിഇഒ അദർ പൂനെവാലെയ്ക്ക് സുരക്ഷ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ 16ന് നടത്തിയ ഈ അഭ്യർത്ഥന മാനിച്ചാണ് സുരക്ഷ നൽകിയിരിക്കുന്നത്.
കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അദർ പൂനെവാലയ്ക്ക് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും സുരക്ഷ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിലവിൽ ഉപയോഗത്തിലുള്ള രണ്ട് കൊവിഡ് വാക്സിനുകളിലൊന്നായ കൊവിഡ്ഷീൽഡ് നിർമിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്.