ആദിത്യന് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം; ഇത് തുടർന്നാൽ നടിയെ ആക്രമിച്ച കേസിൽ ചില തെളിവുകൾ പുറത്ത് വിടുമെന്ന് ആദിത്യൻ

ആദിത്യന് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം;  ഇത് തുടർന്നാൽ നടിയെ ആക്രമിച്ച കേസിൽ ചില തെളിവുകൾ പുറത്ത് വിടുമെന്ന് ആദിത്യൻ
adithyan-.1548591312

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ ആഞ്ഞടിച്ച് സീരിയൽ താരം ആദിത്യൻ. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ.  ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ ആ നിർമ്മാതാവാണ്.   നിരവധി നടിമാരുമായി താൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്‍റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി തെളിയിക്കാൻ കഴിയുമോ? ഞാൻ ചില തെളിവ് പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാൽ ആ തെളിവുകൾ പത്രസമ്മേളനം വിളിച്ച് പുറത്ത് വിടുമെന്നും ആദിത്യൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന്റെ ഓൺലൈൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്