പ്രണവിന്റെ ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍

ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രണവിന്റെ ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍
adi

ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. മകന്റെ ആദ്യസംരംഭം കൊഴുപ്പിക്കാനായി റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്.  ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്.

സിനിമയില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെയാണ് വേഷമിടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9-ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു