സ്വന്തം മരണത്തിനു കാരണമായ സ്ഫോടനദൃശ്യം പകര്‍ത്തിയ സൈനിക ഫോട്ടോഗ്രാഫറുടെ ചിത്രം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു. നാലുവര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹില്‍ഡ ക്ലെടണ്‍ ഏറ്റവും അവസാനം പകര്‍ത്തിയ ചിത്രമാണ് സൈന്യം മിലിറ്ററി റിവ്യൂയില്‍ പ്രസിദ്ധീകരിച്ചത്. ക്ലെടണിന്റെ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു പ്രസിദ്ധീകരണം.
അമേരിക്കന്‍ സൈന്യത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ. തന്റെ അഫ്ഗാന്‍ ദൗത്യത്തിലാണ് ഒരു അപകടത്തില്‍ ഹില്‍ഡ മരിക്കുന്നത്. ഒരു ക്ലിക്കില്‍ ഒരു ചിത്രവും അതോടൊപ്പം സ്വന്തവും മരണവും എഴുതിച്ചേര്‍ത്താണ് അവര്‍ മരണത്തിന് കീഴാടങ്ങിയത്.അഫ്ഗാന്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഹില്‍ഡ. പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്‌ഫോടനം നടക്കുകയായിരുന്നു.
പരിശീലനത്തിന്റെ ഓരോ ദൃശ്യങ്ങളും കൃത്യതയോടെ പകര്‍ത്തിയിരുന്ന ഹില്‍ഡ സ്‌ഫോടനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു നിന്നിരുന്നത്. തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്‍ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. പൊട്ടിത്തെറിയില്‍ അവരും മരണമടഞ്ഞു.
‘യുദ്ധരംഗത്ത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അപകടകരമായ സാഹചര്യങ്ങള്‍ കൂടുതലായി നേരിടേണ്ടിവരുന്നു എന്നു തുറന്നുകാട്ടുന്നതാണ് ക്ലെടണിന്റെ മരണം’ എന്ന് ചിത്രം പ്രസിദ്ധീകരിച്ച മിലിറ്ററി റിവ്യൂ കുറിക്കുന്നു. ജോര്‍ജിയയിലെ അഗസ്റ്റ സ്വദേശിയായ് ക്ലെടണ്‍ 22ാം വയസിലാണ് കൊല്ലപ്പെടുന്നത്. മികച്ച യുദ്ധ ഫോട്ടോഗ്രാഫര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കിയാണ് ക്ലെടണിനെ കോംബാറ്റ് ക്യാമറ ആദരിച്ചത്.