വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന അഫ്ഗാൻ പൗരൻ ചങ്ങനാശ്ശേരിയിൽ അറസ്റ്റിൽ

വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന അഫ്ഗാൻ പൗരൻ ചങ്ങനാശ്ശേരിയിൽ അറസ്റ്റിൽ
image--3-_710x400xt (1)

കോട്ടയം: ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്മദ് നസീർ ഒസ്മാനി എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസം തുടരുകയായിരുന്നു.

ഡൽഹി,ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിച്ച ശേഷം ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്. ഇയാളെ ജോലിക്കു നിർത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തു. ഒസ്മാനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു