അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. അവസാന ഓവറിൽ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987ല്‍ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും.
29–ാം ഓവറിൽ 2 വിക്കറ്റുകൾ നേടി ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ച ജസ്പ്രീത് ബുമ്രയാണ് മാൻ ഓഫ് ദ് മാച്ച്.
സ്കോർ: ഇന്ത്യ– 50 ഓവറിൽ 224, അഫ്ഗാനിസ്ഥാൻ– 49.5 ഓവറിൽ 213നു പുറത്ത്. വിരാട് കോലി (67), കേദാർ ജാദവ് (52) എന്നിവർ ഇന്ത്യയ്ക്കും മുഹമ്മദ് നബി (52) അഫ്ഗാനും വേണ്ടി അർധസെഞ്ചുറി നേടി. മുഹമ്മദ് ഷമി ഹാട്രിക് അടക്കം 4 വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.