![Whatislife](https://i0.wp.com/www.pravasiexpress.com/wp-content/uploads/2021/07/Whatislife.jpg?resize=696%2C392&ssl=1)
മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ യവ്വനകാലഘട്ടമാണ്. 15 വയസ്സ് മുതൽ 30 വരെ നീണ്ടുനിൽക്കുന്ന അതി സുന്ദരമായ വർഷങ്ങൾ. ആ സമയങ്ങളിൽ നേടുന്ന വിദ്യാഭ്യാസവും, അറിവും, പരിശിലനങ്ങളും, കൂട്ടുകെട്ടും, മാതാപിതാക്കളുമൊത്തുള്ള ജീവിതവും, കുടുംബവും എല്ലാം ഒത്തുചേർന്ന്, അവർക്കു ലഭിക്കുന്ന ആ വലിയ അനുഭവസമ്പത്തുകൊണ്ടാണ്, പിന്നീട് ഉള്ള അവരുടെ ജീവിതം സന്തോഷകരമായി തീരുന്നത്. അപ്പോൾ ലഭിക്കുന്ന ഓർമ്മകളെ താലോലിച്ചുകൊണ്ട്, അൻപതിലും അറുപതുകളിലും, സഞ്ചരിക്കുമ്പോൾ അവർ പറയും, ഹൊ, എന്റെ യവ്വനകാലഘട്ടമെത്ര രസമായിരുന്നു. അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കും.
പ്രീയമുള്ളവരെ, ഇപ്പോൾ നാല്പത്തിന് മുകളിലോട്ട് ഉള്ളവർ ഒന്ന് ചിന്ദിച്ചേ, തങ്ങളുടെ ആ പഴയ യവ്വനകാലഘട്ടത്തെകുറിച്ച്. ജീവിതത്തിൽ, ഇപ്പോൾ നമ്മൾ ഓരോരുത്തരും വ്യത്യസ്തചുറ്റുപാടുകളിൽ ജീവിക്കുന്നവർ ആവാം,എങ്കിലും, ആ പഴയ കാലഘട്ടമെല്ലാവർകും, ഏതാണ്ട് ഒരുപോലെ ആയിരിക്കും.
ജനിച്ചാൽ മരിക്കും, അത് പ്രകൃതിയുടെ നിയമം ആണ്. എല്ലാ ജീവജാലങ്ങൾക്കും, സസ്യങ്ങൾക്കും എല്ലാം എല്ലാം ആ പ്രതിഭാസം ഉണ്ട്താനും. ഏതു ജീവജാലങ്ങൾക്കും, കരുത്തുള്ളവളർച്ചയുടെ സമയത് നല്ല ഫുഡും, നല്ല അറിവും കൊടുത്താൽ, അവരുടെ മുന്നോട്ടുള്ള ജീവിതം സുന്ദരമാകും.
നാട്ട് രീതികൾ അനുസരിച്, പന്ത്രണ്ടാംതരം പഠിച്ചതിന് ശേഷം,മാതാപിതാക്കൾ മൂന്ന്നാല് വർഷങ്ങൾകൊണ്ട് അവരെ തൊഴിൽ ആദിഷ്ട്ടത കോഴ്സ് പഠിപ്പിച്ചു ഒരു ജോലികരാക്കി തീർക്കും. ഇരുപത്തിയൊന്ന് ഇരുപത്തിമൂന്ന് വയസ്സിനുള്ളിൽ, ഒരു ജോലി അവർ നേടും. പിന്നെ ഈ പറഞ്ഞവർ ജോലിതിരക്കായി. ജീവിതത്തിന്റെ മറ്റ് വിനോദങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ട് തന്റെ ജോലിയിൽ അവർ മുഴുകുന്നു. പണം സമ്പാദിക്കുന്നു. പിന്നെ ഒരു വിവാഹം ആണ് ലക്ഷ്യം.
ആധുനിക യുഗത്തിൽ ഒരു ജോലി ലഭിക്കുക എന്നതാണ് ഏറ്റവും പ്രദാനം. അതുകൊണ്ട് തന്നെ നഴ്സിംഗ്, മെഡിക്കൽ കോഴ്സസ്, ഐ.ടി കോഴ്സുകൾകാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. അവ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ജോലി ലഭിക്കും, കൂടാതെ വിദേശതേക്കും പറക്കാം.
ഒരു വ്യക്തിയുടെ 30 വയസിന് മുന്നേ തന്നെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങും. പിന്നെ കുട്ടികൾ ആയി. ഒരു വീട് ഉണ്ടാക്കണം, കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് കുടുംബത്തെ സംരക്ഷിക്കുന്നു. വിദേശതുള്ളവരിൽ, ഭാര്യ മിക്കവാറൂം നൈറ്റ് ഷിഫ്റ്റ് ആയിരിക്കും. രാവിലെ, അങ്ങ് അകലെ ഭാര്യയുടെ കാർ കണ്ട്, ഉടനെ ഭർത്താവ് മറ്റൊരു കാറിൽ ജോലിക്കു പോകുന്നു. അങ്ങനെ അങ്ങനെ അവരുടെ ജീവിതചക്രം അൻപതിലും അറുപത്തിലും എത്തുമ്പോളേക്കും, അവരൊക്കെ എന്തെങ്കിലും ഒകെ രോഗം പിടിപെടും. മക്കൾ ഒക്കെ മാര്യേജ് ചെയ്ത് വിട്ട് കഴിഞ്ഞു ഒന്ന് റസ്റ്റ് ചെയാം എന്ന് വിചാരിക്കുമ്പോളേക്കും, ഇവർ അവശരായിരിക്കും. സമ്പാദിച്ചു കൂട്ടിയ പണം എല്ലാം കണ്ട് സന്തോഷിക്കാം എന്നല്ലാതെ, മറ്റൊന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
അതിനാൽ ചെറുപ്പകാലത്തു മാക്സിമംആസ്വാധിക്കുവാൻ കുട്ടികൾ ശ്രദ്ധി ക്കുക. പഠിക്കാൻ സാദിക്കുന്നിടത്തോളം പുതിയ പുതിയ കോഴ്സ്കൾ ചെയുക. പ്ലസ്ടു കഴിഞ്ഞു ഡിഗ്രി പഠിക്കുക. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക. കൂടുതൽ അറിവ് നേടുന്നതിനൊപ്പം, നല്ല ഫ്രണ്ട്‌സ്നെകൂടി നേടുക. അവരോടൊപ്പം യാത്രകൾ ചെയ്യുക. നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ അതിൽ നിന്നും നന്മ തിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയു.
ഈ കോവിഡ് കാലം ഒരുപാട് കാര്യാങ്ങൾ നമ്മൾ പഠിച്ചു. കെട്ടിപൊക്കിയ സ്വപ്‍നങ്ങൾ എല്ലാം തകർന്നു വീണില്ലേ. നാല്പത്തിലും അൻപതിലും അറുപത്തിലുമൊക്കെ ഉള്ളവർ ഇപ്പോൾ യവ്വനകാലഘട്ടഓർമ്മകൾ താലോലിച്ചുകൊണ്ട് ജീവിതം മുന്നോട് പോകുന്നു. ഇനിയും ഉള്ള കാലം നന്മകൾ ചെയ്ത്, ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിക്കാം. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന് ഉറക്കെ പറയാം.