അഗ്നിവീർവായു മ്യുസിഷ്യൻ റിക്രൂട്ട്‌മെന്‍റ് റാലി ജൂലൈ 3 മുതൽ

0

തിരുവനന്തപുരം: അഗ്നിവീർവായു മ്യുസിഷ്യൻ തസ്തികയിലേക്ക് ഇന്ത്യൻ വായു സേന നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീ പുരുഷന്മാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 3മുതൽ 12 വരെ ഉത്തർപ്രദേശിലെ കാൺപുർ എയർഫോഴ്‌സ് സ്‌റ്റേഷൻ, കർണാടകയിലെ ബംഗളുരു കബൺ റോഡ് എന്നിവിടങ്ങളിൽ വച്ചാണ് റിക്രൂട്ടമെന്‍റ് റാലി.

സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റ് 1,2, അഡാപ്റ്റബിലിറ്റി 2, മെഡിക്കൽ അപ്പോയിന്‍റ്മെന്‍റ്സ് എന്നിവയാണ് റിക്രൂട്ട്‌മെന്‍റിന്‍റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത. https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ 22 മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ ജൂൺ 5 രാത്രി 11വരെയുണ്ടാകും.

ജനനത്തീയതി: 2004 ജനുവരി 2നും 2007 ജൂലൈ രണ്ടിനും(രണ്ടുതിയതികളും ഉൾപ്പെടെ) മധ്യേ ജനിച്ചവരാകണം ഉദ്യോഗാർഥികൾ. അവിവാഹിതരായ ഉദ്യോഗാർഥികൾ (പുരുഷനും സ്ത്രീയും) മാത്രമേ റിക്രൂട്ട്‌മെന്‍റിന് അർഹരാകൂ. അഗ്നിവീർ സേവന കാലാവധിയായ 4വർഷത്തിനിടയ്ക്കു വിവാഹിതരാകില്ല എന്ന സത്യവാങ്മൂലം നൽകണം.