രാഹുൽഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു; റോഡ് ഷോ ഉടൻ ആരംഭിക്കും

രാഹുൽഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു; റോഡ് ഷോ ഉടൻ  ആരംഭിക്കും
image (1)

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ വയനാട് ജില്ലാകലക്റ്റർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. നാല് സെറ്റ് പത്രികയാണ് രാഹുൽ സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി, മുകൾ വാസ്നിക്, കെ.സി. വേണുഗോപാൽ,സാദിഖലി ശിഹാബ് തങ്ങൾ   ടി. സിദ്ദിഖ് , വി.വി. പ്രകാശ്  എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.

കൽപറ്റയിലെ എസ് കെ എം ജെ  സ്കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. പൊള്ളുന്ന വെയിലിലും  രാഹുലിനെ വരവേൽക്കാൻ നിരവധിപേരാണ് വയനാട്ടിൽ എത്തിയത്.

കല്പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ നടത്തുന്നത്‌. തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്