യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

1

ദുബായ്: യുഎഇയില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള അറിയിപ്പുകള്‍ പുറത്തിറക്കി എയര്‍ഇന്ത്യ. യുഎഇയില്‍ നിന്നു തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയര്‍ക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

ദുബായ് വിസയുള്ളവര്‍ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴിയും മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്‍സൈറ്റ് വഴിയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്രയ്‍ക്ക് അനുമതി വാങ്ങണം.

വാക്സിനെടുക്കാതെ യാത്രാ അനുമതിയുള്ളവര്‍

യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും
ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ളവര്‍, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാരും, ആരോഗ്യപ്രവര്‍ത്തകര്‍ – ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍, വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നര്‍ – പ്രൊഫസര്‍മാര്‍, അധ്യാപകര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, യുഎഇിലെ സര്‍ക്കാര്‍ ജീവനക്കാര്‍ കുടുംബാംഗങ്ങളുടെ അടുത്തെത്തുന്നതിന് മാനുഷിക പരിഗണനയുടെ പേരില്‍ അനുമതി ലഭിക്കുന്ന താമസ വിസയുള്ളവര്‍
യുഎഇയില്‍ ചികിത്സക്കായി പോകുന്ന രോഗികള്‍എക്സ്പോ 2020 എക്സിബിറ്റര്‍മാര്‍, മറ്റ് പങ്കാളികള്‍.

യാത്രയ്‍ക്ക് മുമ്പ്

ദുബായ് വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതിക്കായി https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് അഞ്ചിന് മുമ്പ് ലഭിച്ച യാത്രാ അനുമതികള്‍ അംഗീകരിക്കില്ല. ഓഗസ്റ്റ് അഞ്ചിനോ അതിന് ശേഷമോ ഉള്ളത് അനുമതിയാണ് ആവശ്യം.

മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ ഐ.സി.എ അനുമതിക്കായി smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

യാത്രാ നിബന്ധനകള്‍

ക്യൂ.ആര്‍ കോഡ് ഉള്ള കൊവിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലം – അംഗീകൃത ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലം. യുഎഇയിലെത്തിയ ശേഷം ആര്‍.ടി. പി.സി.ആര്‍ പരിശോധന നടത്തണം
യുഎഇ സ്വദേശികള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് ലഭിക്കും യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍.

10 ദിവസത്തെ ഹോം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം യുഎഇയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസും എട്ടാം ദിവസും പി.സി.ആര്‍ പരിശോധന നടത്തണം. പ്രത്യേക ട്രാക്കിങ് ഉപകരണം ധരിക്കണം.