"കുമാരി" യായി ഐശ്വര്യ ലക്ഷ്മി

ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് "കുമാരി".
ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുമാരി ", "രണം" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമ്മൽ സഹദേവ്, "ഹേ ജൂഡ് " എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.

"കുമാരി"യുടെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. രാഹുൽ മാധവ്,സ്ഫടികം ജോർജ്,ഗിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ,സുരഭി ലക്ഷ്മി, സ്വാസിക,ശ്രുതി മേനോൻ, തൻവി റാം, ജിജു ജോൺ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നാടോടിക്കഥകളുടെയും സാങ്കല്‍പിക കഥകളുടെയും പശ്ചാത്തലത്തിൽ ഹൊറർ ത്രില്ലറായാണ് കുമാരി ഒരുങ്ങുന്നത്.

ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ. എന്റർടൈൻമെന്റ്സ്. ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്,ജിജു ജോൺ എന്നിവരാണ് 'ഫ്രെഷ് ലൈം സോഡാസി'ന്റെ സാരഥികൾ.

ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം,
സംഗീതം-ജേക്സ് , ബിജോയ്,
പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്,
മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,
പരസ്യകല-ഓൾഡ് മോങ്ക്സ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്