സിംഗപ്പൂര്‍ : 2019-ലെ പൊങ്കല്‍ സിനിമ പ്രേമികള്‍ക്ക് ആവേശകരമായിരിക്കുകയാണ്.രജനികാന്തിന്‍റെ പേട്ടയും ,അജിത്തിന്‍റെ വിശ്വാസവും ജനുവരി 10-നു റിലീസ് ചെയ്യാനൊരുങ്ങുകയാണ്.രണ്ടുപേര്‍ക്കും വന്‍ ആരാധകരുള്ള സിംഗപ്പൂരില്‍ ആരാവും വിജയിക്കുക എന്നത് പ്രവചിക്കാന്‍ സാധ്യമല്ലപേട്ടയുടെ ട്രെയിലറിനു ചുട്ട മറുപടിയുമായി വിശ്വാസം ട്രെയിലര്‍ ഇന്നു റിലീസ് ചെയ്തതോടെ ആവേശം കൊടുമ്പിരികൊണ്ടിരിക്കുകയാണ് .
2014-ല്‍ വിജയ് നായകനായ ജില്ലയും , അജിത് നായകനായ വീരവും പൊങ്കലിന് റിലീസ് ചെയ്തപ്പോള്‍ സിംഗപ്പൂരില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് തന്നെ നിരത്തിലിറങ്ങേണ്ട അവസ്ഥ വന്നിരുന്നു .4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടുപേരുടെ സിനിമ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്നത്.
ഇതിനോടകം തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ഷോകള്‍ കയ്യടക്കാനുള്ള ശ്രമവുമായി രണ്ടു സിനിമയുടെയും സിംഗപ്പൂര്‍ വിതരണക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട് .സിംഗപ്പൂരിലെ എല്ലായിടത്തും ഏറ്റവും കൂടുതല്‍ ഷോകള്‍ കാണിക്കാനുള്ള മത്സരം കൂടുതല്‍ ആരാധകര്‍ക്ക് ആദ്യദിനം സിനിമ കാണുവാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട് .എന്തായാലും ഈ പൊങ്കല്‍ തലൈവരുടെയോ ,തലയുടെയോ എന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും .