അച്ഛനെപോലെത്തന്നെ താനും ക്രീയേറ്റിവ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിത്വിരാജിന്റെ മകൾ അലംകൃത. അമ്മ സുപ്രിയ മേനോൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അല്ലി തന്റെ കുഞ്ഞുകൈയക്ഷരത്തിൽഎഴുതിയ ഇംഗ്ളീഷ് ചെറുകവിതയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
അല്ലിയുടെ റഫ് നോട്ട് ബുക്ക് നോക്കിയപ്പോഴാണ് അവൾ എഴുതിയ കവിത കണ്ടത് അവളുടെ റഫ് ബുക്കിൽ അവളെഴുതിയ കവിതകളിൽ ഒന്നാണിതെന്നും ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചു.
ഇത്ര ചെറുപ്രായത്തിലെ സ്പെല്ലിംഗും റൈമും അർത്ഥവും തെറ്റാതെ പാട്ടെഴുതിയ അല്ലി മിടുക്കിയാണെന്ന് ആരാധകർ കുറിച്ചു. തങ്ങളേക്കാൾ നല്ല കൈയക്ഷരം അല്ലിക്കുണ്ടെന്നും ആരാധകർ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് അല്ലിയുടെ ആദ്യ കലാസൃഷ്ടി . കോവിഡ് വാക്സിൻ പാട്ടായിരുന്നു അത്. ഗോ കൊറോണ ഗോ, ബ്രിങ് ദി വാസ്കിൻ സൂൺ എന്ന് ആരംഭിച്ച പാട്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പൃഥ്വിരാജ് മാത്രമല്ല, സുപ്രിയും അഞ്ചു വയസുകാരിയായ അല്ലിയും സമൂഹമാദ്ധ്യമത്തിൽ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.