കിഴക്കന്‍ മലകളില്‍ മഴ തിമിർത്തു പെയ്യുമ്പോള്‍ , മലവെള്ളം പാഞ്ഞു വന്നു നിറയുക ആലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ആണ് ..കഴിഞ്ഞ മഹാ മാരി കാലത്തു , പ്രളയ ദുരിതവും , പ്രളയനാന്തര ദുരിതവും കണ്ണീരിന്റെ ദിനരാത്രങ്ങളില്‍ കെട്ടിയിട്ടതും ആലപ്പുഴ നിവാസികളെ ആണ് .
ഇപ്പോള്‍ പെയ്യുന്ന മഴയുടെ ബാക്കി ദിവസങ്ങളെ ഒരു ഭയത്തോടെ കാണുമ്പോഴും , ദുരിതങ്ങള്‍ ഒന്നൊന്നായി കണ്മുന്നില്‍ വന്നു നിറയുന്നത് കാണുകയാണ് മദ്ധ്യതിരുവതാംക്കൂർ നിവാസികള്‍. മലയും കടലും അരികില്‍ ഇല്ല എങ്കിലും , മഴയും ഉരുള്‍ പൊട്ടലും , കലിതുള്ളുന്ന കിഴക്കന്‍ വർഷവും നെഞ്ചില്‍ തീയോടെ ആണ് ചെങ്ങന്നൂർ, ആറന്മുമുള , ഇടനാട് , പാണ്ടനാട് , വെണ്മണി, മുഴക്കുഴ നിവാസികള്‍ നോക്കി കാണുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ദുരിതക്കയങ്ങള്‍ ആയ പ്രദേശങ്ങള്‍ ആണ് ഇവ.
ഇന്നലെ മുതല്‍ പെയ്യുന്ന നിറഞ്ഞ മഴയില്‍ ഇപ്പോള്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളം നിറഞ്ഞു . വെള്ളപൊക്കത്തിന്റെ ദുരിതം വിട്ടുമാറാകാത്ത ഒരു ജനത വീണ്ടും ഒരു കണ്ണീർ കാലത്തിന്റെ തുടക്കത്തില്‍ ആണ്. വെള്ളം കയറിയ വീട് വിട്ടു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ വീണ്ടും വരുമ്പോള്‍ പട്ടിണിയുടെയും കണ്ണീരിന്റെയും കഥകള്‍ ചുറ്റും നിറയുന്ന മലവെള്ളത്തില്‍ പൊങ്ങി വരുകയാണ്
ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ പമ്പയാറ്റിലെ വെള്ളം ക്രമാതീതമായി കൂടി. എന്നാല്‍ രാവിലെ മഴ കുറഞ്ഞത് ആശ്വാസമായി .. അപ്പോഴും വെള്ളത്തിന്റെ ഏറ്റവും ഒഴുക്കും കുറഞ്ഞില്ല , എല്ലാല്‍ ഉച്ചയോടെ വീണ്ടും മഴ കനത്തു .ചെങ്ങന്നൂർ കോഴഞ്ചേരി റോഡില്‍ പുത്തന്‍കാവ്, ആറന്മുള ഭാഗത്ത് റോഡില്‍ നല്ല വെള്ളമുണ്ട്. എന്നാല്‍ സാധാരണ ഗതാഗതം തടസപ്പെട്ടിട്ടില്ല
കൊല്ലകടവ് ശാർങ്ങക്കാവ് കുളനട റോഡില്‍ പുന്തല ഭാഗത്ത് വെള്ളമുണ്ട്. കാറുകള്‍ക്ക് കഷ്ടിച്ച് കടന്നു പോകാം.
ചെങ്ങന്നൂരില്‍ നിന്നും എം സി റോഡ് വഴിയുള്ള ഗതാഗതം ഇത് വരെ തടസ്സപെട്ടിട്ടില്ല.നവീകരിച്ച റോഡുകളും മികച്ച മറ്റു സംവിധാനങ്ങളും ഇതിനു സഹായമായിട്ടുണ്ട്
ഒരു മണിയോടെ മുളക്കുഴ കോടന്‍ തുരുത്തിലെ 25 ഓളം വരുന്ന കുടുംബങ്ങളെ സുരക്ഷാ സ്ഥാനങ്ങളിലേക്കു മാറ്റി. പമ്പയാറ്റിലെ വെള്ളത്തിന്റെ ഒഴുക്കു ശക്തമായതിനെ തുടർന്നാണു ഇത്. അങ്ങാടിക്കല്‍ കോലാ മുക്കം ഗവ. ആയുർവ്വേദ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടർന്ന് മരുന്നുകള്‍ നീക്കം ചെയ്തു. മംഗലം മിത്രപ്പുഴ പാലത്തിനു താഴെ വീടുകളില്‍ വെള്ളം കയറിയ നിലയില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഇവിടെ നിന്നും ആള്‍കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ചെങ്ങന്നൂർ കൂടുതല്‍ ജാഗ്രതാ മാർഗ്ഗങ്ങള്‍ സ്വീകരിച്ചു മുന്‍കരുതല്‍ എടുക്കുകയാണ് ഇപ്പോള്‍.
പാണ്ടനാട് നാക്കട ഭാഗം പൂർണ്ണമായി ഇപ്പോള്‍ തന്നെ ഒറ്റപ്പെട്ടു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വാനോളം ദുരിതം ഏറ്റുവാങ്ങിയ നാടാണിത്
മംഗലം മർത്തോമാ ചർച്ചിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. ഇവിടെയും സുരക്ഷാ, ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കി. പുത്തന്‍കാവ്, നീർവിളാകം റോഡില്‍ മുളക്കുഴ തുലാക്കുഴി ഭാഗത്തെ വീടുകള്‍ കളില്‍ ചിലവ പൂർണ്ണമായും ചിലവ ഭാഗികമായും വെള്ളത്തില്‍ ആണ് . മുളക്കുഴ കോടന്‍ ചിറയില്‍ (സിംഹാസന പള്ളിക്കു സമീപം) നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇടനാട്ടില്‍ 16 വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഇടനാട് പൂർണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു . രണ്ടു നിലവരെ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു . കോടികളുടെ നഷ്ട്ടം വന്ന കച്ചവട , വ്യവസായ മേഖല കൂടി ആണിത്. തിരുമൂലപുരത്താണ് റോഡില്‍ വെള്ളം കയറി. ഇതോടെ തുകലശ്ശേരി മുതല്‍ കുറ്റൂർ വരെ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ് ഇപ്പോള്‍.
അച്ഛന്‍ കോവില്‍ ആറിന്റെ ഇരു കരകളും വെള്ളപ്പൊക്ക ഭീക്ഷണിയില്‍ ആണ്. ആറിപ്പോള്‍ കരകവിഞ്ഞു ഒഴുകുകയാണ് . വെൺമണി പഞ്ചായത്തു വെള്ളപ്പൊക്ക ഭീക്ഷണി നേരിടുകയാണ് . കഴിഞ്ഞ വെള്ളപ്പൊക്കത്തിലും വെൺമണി ഭാഗികമായി മുങ്ങി പോയിരുന്നു. ശാർങ്ഗകാവ് ക്ഷേത്രവും പരിസരവും പൂർണ്ണമായും മുങ്ങിയ നിലയില്‍ ആണിപ്പോള്‍
ചെങ്ങന്നൂരില്‍ ഇപ്പോള്‍ 237 പേർ ക്യാമ്പുകളില്‍ ഉണ്ട്,73 കുടുംബങ്ങള്‍ നിന്നാണ് ഇത്രയും പേർ, ഇതില്‍ പേർ 57 കുട്ടികള്‍ ആണ്. 13 പേര് സീനിയർ സിനിസന്‍സ് ആണ്
ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ജനാധിപത്യ രീതിയില്‍ തന്നെ മുന്‍ കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വെള്ളെപ്പൊക്കഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളേയും ഇന്ന് വൈകിട്ട് മൂന്നു മണിക്കു മുമ്പു തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനു ബന്ധപ്പെട്ടവർക്ക് നിർദേശം നല്‍കി. സുരക്ഷാ നടപടിക്കക്കൊള്ളുന്നതിന്റെ ഭാഗമായി ഇന്നു ഉച്ച കഴിഞ്ഞ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക യോഗം ചേരും. ഒപ്പം സർവ്വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഓരോ പ്രദേശത്തിന്റെയും പൊതു സ്ഥിതി കണക്കിലെടുത്ത് ആവശ്യമായ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനും ; അവിടെ ഭക്ഷണവും ശുദ്ധജല വിതരണ വുമടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
നിലവില്‍ ഇതുവരെ വിവിധ പഞ്ചായത്തുകളിലായി പത്തിലേറെ ക്യാംപുകള്‍ പ്രവർത്തനം തുടങ്ങിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.