എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ അടക്കം എല്ലാം മാറ്റി

0

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്‌.

ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ ബി. ഡോ. പ്രകാശ് കുമാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളജുകൾക്ക് നൽകി കഴിഞ്ഞതിനാലാണ്. ബാക്കി പരീക്ഷകളുടെ കാര്യം യോഗം ചേർന്നു തീരുമാനിക്കും.

പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ ഇന്നലെ തള്ളിയിരുന്നു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും.