ന്യൂഡല്‍ഹി: നീറ്റ് ജെഇഇ പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും പരീക്ഷയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനത്തിനു ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ പരീക്ഷയെന്ന പ്രത്യേകതയും ഇതിനുണ്ട്.
ആകെ 660 കേന്ദ്രങ്ങലാണ് പരീക്ഷയ്ക്കായി ഉണ്ടാകുക. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മാസ്‌ക്, കൈയുറ, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ തയ്യാറായതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്.
നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രിംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ചൂണ്ടിക്കാട്ടി കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്.
ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റര്‍ നഷ്ടമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ.