ഡോ. കഫീൽ ഖാന് ജാമ്യം

0

ഉത്തർപ്രദേശ്​ പൊലീസ്​ മുംബൈയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീൽ ഖാന്​ ജാമ്യം. അലീഗഢ്​ സി.ജെ.എം കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ മാസം അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതി​​ന്റെ പേരിലാണ്​ കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു.

മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ വരാനിരിക്കെയായിരുന്നു അറസ്​റ്റ്​. 60,000 രൂപയുടെ രണ്ട്​ ആൾജാമ്യത്തിൽ നിരുപാധികമാണ്​ കോടതി ജാമ്യം അനുവദിച്ചത്​.​

നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ട കോടതി, സർക്കാർ ചുമത്തിയ ദേശ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കി. നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്തു കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, യുപി പൊലീസിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

കഫീല്‍ ഖാന്‍റെ മാതാവ് നുസ്‌റത്ത് പര്‍വീന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണു കോടതിയുടെ നടപടി. എന്‍എസ്എ നിയമം ചുമത്തി കഫീല്‍ഖാനെ തടവിലാക്കിയത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഖഫീല്‍ഖാനെ തടവിലാക്കിയതെന്നും വിധിയില്‍ പറയുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ശിശുരോഗവിദഗ്ധനായ ഡോക്ടർ കഫീല്‍ ഖാനെ യുപി സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജിലെ ദയനീയ സ്ഥിതി പുറത്തായതിനു തൊട്ടുപിന്നാലെ കഫീൽ ഖാനെ അകത്താക്കിയത്.