ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും ലൈക്കും കിട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും ലൈക്കും കിട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ
allu-arjun-1

വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ ഹൃദയഹാരിയായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി. വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.

തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോൾ ഫോളോ ചെയ്യുന്നത് ഇരുപതിനായിരത്തോളം ആളുകളാണ്.

ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്ന് പെൺകുട്ടി പറയുന്നു.

ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുൻ പറയുന്നു.

Read more

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരു

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്