ഇംഗ്ലണ്ടിലെ ‘റാണി’ ഇനി നമ്മുടെ തൊടുപുഴയിലും; ആമസോണ്‍വഴി വാങ്ങിയ 44 ലക്ഷം രൂപയുടെ ‘മിനികൂപ്പര്‍’ കേരളത്തില്‍

0

‘മിനികൂപ്പര്‍’ ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നവാഹനം ആണ് മിനികൂപ്പര്‍ . പേര് പോലെ തന്നെ നല്ല ഓമനത്തം ഉള്ള കാര്‍.ഇംഗ്ലണ്ടില്‍ ഏറ്റവും അധികം വിറ്റഴിക്കപെടുന്ന കാറുകളില്‍ ഒന്നാണ് മിനികോപ്പര്‍ .ഈ സുന്ദരന്‍ കാര്‍ ഇതാ കേരളത്തില്‍ എത്തിയിരിക്കുന്നു .അതും ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റ് ആയ അമസോണ്‍ വഴി .

തൊടുപുഴ സ്വദേശി രാമചന്ദ്രനാണ്  കാര്‍ വാങ്ങിയിരിക്കുന്നത്.വില നാല്‍പ്പത്തി നാല് ലക്ഷം രൂപ.വാഹനത്തിന്റെ സ്‌പെഷ്യല്‍ എഡീഷനാണ് ഒന്നരമാസം മുമ്പ് കമ്പനി ആമസോണ്‍ വഴി വില്‍പ്പനയ്‌ക്കെത്തിച്ചത്.ആദ്യം 50,000 രൂപ നല്‍കി ബുക്കുചെയ്ത കാര്‍  പിന്നീട് ചെന്നൈയിലുള്ള ഷോറൂം വഴിയാണ്  44 ലക്ഷത്തോളം രൂപ നല്‍കി  സ്വന്തമാക്കിയത്.ഇന്ത്യയില്‍ 20 കാര്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഇവര്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന പ്രത്യേക കിറ്റ് കാറില്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. വാഹനത്തിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിനാണ് ഈ കിറ്റ്.

രണ്ടുഡോറുകള്‍ മാത്രമാണ് നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനം ആണിത്. പഴയവാഹനങ്ങള്‍ ഓണ്‍ലൈന്‍വഴി വാങ്ങലും വില്‍ക്കലും നടന്നിരുന്നെങ്കിലും പുതിയ വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. മിനി കൂപ്പറിന്റെ സ്രഷ്ടാവ് ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പറേഷന്‍ (ബി.എം.സി)നാണ്. വാഹനലോകത്ത് തരംഗം സൃഷ്ടിച്ച മിനികൂപ്പര്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും മികച്ച കാറുകളില്‍ ഒന്നായാണ് മിനികോപ്പര്‍  വിലയിരുത്തപെടുന്നത് .