ഗോകുല്‍ സുരേഷ്,ലാല്‍,ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കെെലാസ് lസംവിധാനം ചെയ്യുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍,പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അതുപോലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദിലീപും സെക്കന്റ് ലുക്ക് പോസ്റ്റർ ടോവിനോയും റീലീസ് ചെയ്തു തീയേറ്റർ തുറക്കുന്നതിന് അനുസരിച്ചു ചിത്രം റീലീസ് ചെയ്യും .
ഉമേഷ് കൃഷ്ണൻ കഥ തിരകഥ നിർവഹിക്കുന്ന ഇ ചിത്രത്തിൽ ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍,ബിജുകുട്ടന്‍, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,
സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ, തിരുവനതപുരം, എറണാകുളം എന്നീ അഞ്ചു പ്രദേശങ്ങളിലായി നാല്പത്തഞ്ചു ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ചതാണ് . പ്രധാനമായും ചിത്രത്തിൽ മൂന്ന് സോങ്ങുകൾ ഉണ്ട്, നിഖിൽ മാത്യു, സ്വേതാ മോഹൻ, സന്നിദാനന്ദൻ, രഞ്ജിൻ രാജ്, സംവിധയകാൻ ജയറാം കൈലാസ് എന്നിവരാണ് ചിത്രത്തിലെ ഗായകർ. ഗ്രാമീണ ഭംഗി ഒട്ടും വിട്ടുപോകാതെ തന്നെ ഗാനങ്ങൾ ചിത്രീകരിക്കുവാൻ കഴിഞ്ഞെന്ന് സംവിധയകാൻ അവകാശപ്പെടുന്നു .ചിത്രത്തിന്റെ മറ്റൊരു പ്രതേകത, നന്ദനം എന്ന സൂപർ ഹിറ്റ് ചിത്രത്തിന് ശേഷം ഈ ചിത്രമാണ് ഗുരുവായൂർ അമ്പലത്തിൽ ചിത്രീകരിക്കുന്ന മറ്റൊരു ചിത്രം.
പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന കോസ്റ്റും ആണ് നാട്ടുഭങ്ങി വിളിച്ചോതുന്ന മറ്റൊരു കടകം .ഗോകുൽ സുരേഷിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് കൂടിയാവും ഇ ചിത്രം. ഒരു മുഴുനീള കോമഡി ക്യാരക്ടർ ആണ് ഇതിൽ ഗോകുൽ ചെയ്തിരിക്കുന്നത്. ഒട്ടനവധി അവാർഡുകൾ കരസ്തസ്മാക്കിയ അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിനെ ശേഷം തന്റെ ആദ്യ കച്ചവട സിനിമ കൂടി ആണ് ജയറാം കൈലാസിന്റെ ഈ ചിത്രം. എല്ലാവരെയും കരയിപ്പിച്ച ചിത്രം ആയിരുന്നു ആദ്യചിത്രം എങ്കിൽ , എല്ലാവരെയും ചിരിപ്പിക്കുന്ന ചിത്രം ആയിരിക്കും അമ്പലമുക്കിലെ വിശേഷം എന്ന് ജയറാം കൈലാസ് അവകാശപ്പെടുന്നു.
ഒരു മുഴുനീള കോമഡി ചിത്രം എന്നതിലുപരി ഫ്രണ്ട്ഷിപ്പിന്റെയും കൂടി ഒരു ഭാഗം ഈ ചിത്രത്തിൽ വേണ്ട വിധം ഉള്പെടുത്തിരിക്കുന്നത് ചെറുപ്പക്കാരെ വല്ലാതെ ചിറ്ഗ്രത്തിലേക്കു ആകര്ഷിക്കുമെന്നെ സവിദായകൻ അഭിപ്രായപ്പെടുന്നു. ഒരു ബഹളങ്ങളും ഇല്ലാതെ പച്ചയായ നട്ടും പുറം കാരുടെ ഒരുകഥയാണ് അമ്പലമുക്കിലെ വിശേഷങ്ങൾ. ചിത്രത്തിലെ നായിക ഒരു പുതുമുഖം ആണ് .മലയാള സിനിമയിലെ ഒരുപറ്റം കോമഡി താരങ്ങളെ ഒന്നിച്ച അണിനിരത്തി എന്ന പ്രതേകതയും ഈ ചിത്രത്തിനെ അവകാശപെട്ടതാണ്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ , ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാം തന്നെ ഇതിനോടകം വലിയ ഹിറ്റ് ആയിരിക്കുന്നത്, ചിത്രത്തിനെ വലിയ പ്രതീക്ഷ നൽകുന്നു. മലയത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിൽ അഥിതി താരമായി എത്തുന്നു എന്നുള്ളതും ഈ ചിത്രത്തിന്റെ പ്രതേകത ആണ്. ചിത്രത്തിൽ പശ്ചാത്തല സംഗീതം ഗ്രാമീണ പശ്ചാത്തലം വിട്ടുപോകാതെ തന്നെ ചിത്രത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് സംഗീത സവിദായകൻ രഞ്ജിൻ രാജ് അഭിപ്രായപ്പെട്ടു. 8 കെ യിൽ ആണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് പ്രതേകതയും ഈ ചിത്രത്തിന് അവകാശപ്പെട്ടതാണ്.
ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. നായകന്റെ പ്രണയം ഉള്പെടുത്തുമ്പോൾ തന്നെ സസ്പെൻസ് കൂടുതൽ നിലനിർത്താൻ ചിത്രം ശ്രെമിക്കുന്നുണ്ട്. എന്നു ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലിലായ്മ ഒരുപരിധിവരെ അവരെ എങ്ങനെ ബാധിക്കുന്നു എന്ന് ചിത്രം നമ്മളെ കാണിച്ചുതരുന്നു. ചിത്രത്തിൽ ഗോകുലിന്റെ അച്ഛനായി വേഷം ഇടുന്നത് മേജർ രവി ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലേ വഴിത്തിരിവാകും ഈ ചിത്രം എന്ന് ഉറപ്പിക്കാം. സാധുവായ ഒരു പോലീസ് കോൺസ്റ്റബിൾ ആയി അദ്ദേഹം ചിത്രത്തിൽ വേഷം ഇടുന്നു. ഒരു അച്ഛനും മകനും ആയുള്ള സ്നേഹബന്ധത്തിന്റെ കൂടെ ചിത്രമാണ് അമ്പലമുക്കികെ വിശേഷം.