കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപടകം. അപകടത്തില്‍ ആംബുലന്‍സിന്റെയും ട്രാവലറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Latest Articles
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
Popular News
‘ഒന്‍പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാം’, വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇറാഖ്
ഒന്‍പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്ക്ക് അനുമതി നല്കുന്ന തരത്തില്‍ വിവാഹ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഇറാഖ്. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ്...
‘പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ’; എം സ്വരാജ്
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ്...
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...