കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി അമിത് ഷാ; പ്രതികരണം വൈറലാകുന്നു

ഉത്ഘാടനം കഴിയും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു പിന്നാലെ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി അമിത് ഷാ; പ്രതികരണം വൈറലാകുന്നു
amit

ഉത്ഘാടനം കഴിയും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു പിന്നാലെ അമിത് ഷായുടെ പ്രതികരണം
വൈറലാകുന്നു.

വിമാനമിറങ്ങി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാല്‍ ജീവനക്കാരോടാണ് അമിത് ഷാ ധാര്‍ഷ്ഠ്യ പ്രതികരണം നടത്തിയിരിക്കുന്നത്. അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ആരുന്നു ചിരിച്ചുകൊണ്ട് അമിത്ഷായുടെ വാക്കുകള്‍.


ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ സ്വീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പുറത്തു കാത്തു നിന്ന് പ്രവര്‍ത്തകരുടെ വലിയ നിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.
അമിത് ഷാ നവംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് സംബ്‌നധിച്ച് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൗകര്യം ഒരുക്കിയത് സംസ്ഥാനത്തിന്റെ ആതിഥ്യ മര്യാദയാണെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്