അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

Share
അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സംഘടനയുടെ നേതൃത്വത്തിലേക്ക് യുവതലമുറ വരണമെന്നും മാല പാര്‍വതി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ധ്യാന്‍ ശ്രീനിവാസന്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നതജുപോലെ റിസീവര്‍ ഭരണത്തിലേക്ക് പോകാന്‍ വിട്ടുകൊടുക്കരുത് എന്നാണ് ഭൂരിഭാഗം അംഗങ്ങളുടേയും ആഗ്രഹം. ഇതിനൊരു ശാശ്വത പരിഹാരമായി ചെറിപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരണം. യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ചെറുപ്പക്കാരായ താരങ്ങള്‍ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മാറി നില്‍ക്കാതെ സംഘടനയുടെ രക്ഷാധികാരികളായി ഇരുന്ന് ഈ ചെറുപ്പക്കാരെ വഴിനടത്തണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.

ശ്വേത മേനോന് എതിരേ രൂക്ഷ വിമര്‍ശനമാണ് മാല പാര്‍വതി ഉന്നയിച്ചത്. കണക്കുകള്‍ ചോദിച്ചപ്പോള്‍ ശ്വേത ഇറങ്ങിയോടുകകയായിരുന്നു. കണക്ക് ചോദിക്കുന്നവര്‍ ശരിയല്ല എന്നാണ് ശ്വേത പറയുന്നത്. ഇത് ഒരു പ്രസിന്റിന് ചേര്‍ന്ന പെരുമാറ്റമല്ല. ശ്വേതയ്ക്ക് വേണമെങ്കില്‍ ഇലക്ഷന് നില്‍ക്കാമെന്നും അടുത്ത തവണ നിന്ന് തെളിയിക്കട്ടെയെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്