'നിന്നെക്കാണാൻ ഞങ്ങൾക്കിനിയും കാത്തിരിക്കാൻ വയ്യ...'; അമ്മയാവാൻ പോകുന്നു വിവരം ആരാധകരെ അറിയിച്ച് ആമി ജാക്സൺ

'നിന്നെക്കാണാൻ  ഞങ്ങൾക്കിനിയും കാത്തിരിക്കാൻ വയ്യ...'; അമ്മയാവാൻ പോകുന്നു വിവരം ആരാധകരെ അറിയിച്ച് ആമി ജാക്സൺ
amy-jackson-pregnant

ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 താൻ ഒരു അമ്മയാകൻ  പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കു വെച്ചിരിക്കയാണ് ആമി ജാക്‌സൺ. തന്റെ കാമുകനായ ജോര്‍ജ് പനായോറ്റുവുമൊപ്പമുള്ള ചിത്രവും നടി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്.

‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു.മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ ആമി ജാക്സണ്‍.

Read more

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്