എമി ജാക്സണ്‍ അമ്മയായി; കുഞ്ഞിന്‍റെ വീഡിയോ പങ്കുവെച്ച് താരം

എമി ജാക്സണ്‍ അമ്മയായി; കുഞ്ഞിന്‍റെ വീഡിയോ പങ്കുവെച്ച് താരം
amy-cover-jpg_710x400xt

നടി എമി ജാക്സന് കുഞ്ഞുപിറന്നു. കുഞ്ഞിനും പ്രതിശ്രുത വരൻ ജോർജിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മയായ വിവരം നടി ആരാധകരെ അറിയിച്ചത്. അൻഡ്രിയാസ് എന്ന കുഞ്ഞിന്റെ പേര്. ഞങ്ങളുടെ മലാഖ എത്തി. സ്വാഗതം ആൻഡ്രിയാസ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.  ഇതിന് പിന്നാലെ കുഞ്ഞിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോള്‍.

https://www.instagram.com/p/B2xwss1gfqj/?utm_source=ig_web_copy_link

ഗർഭിണിയായിരിക്കുമ്പോഴുള്ള ഓരോ ഘട്ടത്തിലേയ‌ും ചിത്രങ്ങളും മറ്റും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു കു‍ഞ്ഞ് ജനിക്കാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. കാമുകനും ഭാവി വരനുമായ ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് അമ്മയാകാൻ പോകുന്ന വിവരം പുറംലോകത്തെ അറിയിച്ചത്. 2015ലാണ് എമിയും ജോര്‍ജും തമ്മിലുള്ള പ്രണയം തുടങ്ങിയത്.

https://www.instagram.com/p/B2wCaALpayw/?utm_source=ig_web_copy_link

യുകെയിലെ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0 യിലടക്കം നായികയായി തിളങ്ങിയ താരം ബോളീവുഡിലും ശ്രദ്ധേയയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു