157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോണോ ?

0

ഓ​​​സ്ട്രി​​​യ​​​ൻ ചി​​​ത്ര​​​കാ​​​ര​​​ൻ ഫെ​​​ർ​​​ഡി​​​നാ​​​ൻ​​​ഡ് ജ്യോ​​​ർ​​​ജ് വ്ലാ​​​ഡ് മു​​​ള്ള​​​ർ 1860ൽ ​​​വ​​​ര​​​ച്ച​​​തെ​ന്നു ക​​​രു​​​തു​​​ന്ന  ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത. സംഭവം വേറെയൊന്നുമല്ല. ചിത്രത്തിലെ പെണ്‍കുട്ടിയുടെ കൈയ്യിലൊരു സ്മാര്‍ട്ട്‌ ഫോണ്‍. അതും സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​ട്ടു​​​കേ​​​ൾ​​​വി പോ​​​ലു​​​മി​​​ല്ലാ​​​ത്ത കാ​​​ല​​​ത്തെ പെ​​​യി​​​ന്‍റിം​​​ഗില്‍.

മ​​​ൺ​​​പാ​​​ത​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു വ​​​രു​​​ന്ന കാ​​​മു​​​കി​​​യും അ​​​വ​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന കാ​​​മു​​​ക​​​നു​​​മാ​​​ണ് ചി​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്. ചി​​​ത്ര​​​ത്തി​​​ലെ കാ​​​മു​​​കി കൈ​​​യി​​​ലേ​​​ന്തി​​​യി​​രി​​​ക്കു​​​ന്ന​​​ത് സ്മാ​​​ർ​​ട്ട് ഫോ​​​ണാ​​​ണ് എ​​​ന്നാ​​​ണ് പു​​​തി​​​യ ക​​​ണ്ടെ​​​ത്ത​​​ൽ.മ്യൂ​​​ണി​​​ക്കിലെ മ്യൂ​​​സി​​​യ​​​ത്തി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ചി​​​ത്രം ക​​​ണ്ട ഗ്ലാ​​​സ്ഗോ സ്വ​​​ദേ​​​ശി പീ​​​റ്റ​​​ർ റ​​​സ​​​ൽ ആ​​​ണ് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 157 വ​​​ർ​​​ഷ​​​മാ​​​യി മ​​​റ്റാ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​തി​​​രു​​​ന്ന കാ​​​ര്യമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എ​​​ന്നാ​​​ൽ, സം​​​ഗ​​​തി സ്മാ​​​ർ​​ട്ട് ഫോ​​​ൺ ഒ​​​ന്നു​​​മ​​​ല്ല പു​​​സ്ത​​​ക​​​മാ​​​ണെ​​​ന്നാ​​​ണ് ചി​​​ത്ര​​നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം.