ആനവണ്ടിക്ക് മുന്നിൽ പതറാതെ നെഞ്ചുവിരിച്ച് യുവതി; വൈറലായി വീഡിയോ

ആനവണ്ടിക്ക് മുന്നിൽ പതറാതെ നെഞ്ചുവിരിച്ച് യുവതി; വൈറലായി വീഡിയോ
ksrtc

റോഡിലിറങ്ങിയാൽ  വലിയ വാഹനങ്ങളെ പേടിച്ച്  ഇരുചക്ര വാഹനങ്ങൾ പലപ്പോഴും റോഡരികിലൂടെ ഒതുങ്ങിയാണ് പോകാറുള്ളത്. ഒന്ന് മുട്ടിയാൽ മറിഞ്ഞു വീഴുമെന്ന ഭയമുള്ളിൽ ഉള്ളതുകൊണ്ടുതന്നെ ചില ബസ് ഡ്രൈവര്‍മാരുടെയും ലോറി ഡ്രൈവര്‍മാരുടെയുമൊക്കെ അടുത്ത്  വണ്ടി ഒതുക്കി കൊടുത്തുമൊക്കെയാണ് മിക്ക ഇരുചക്രവാഹനക്കാരുടെയും യാത്ര.

എന്നാൽ ഒരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഇത്തരമൊരു അതിക്രമത്തെ വകവയ്ക്കാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു യുവതിയുടെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇരുചക്രമോടിക്കുന്നവർക്കും റോഡിൽ കുറച്ചൊക്കെ മര്യാദ കിട്ടണമെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ഈ വൈറൽ വീഡിയോ.

https://www.facebook.com/IamUnniMukundan/videos/378080113128951/?t=0

തെറ്റായ ദിശയിലൂടെ ദിശയിലൂടെ കെ എസ് ആർ ടി സിക്കുമുന്നിൽ നെഞ്ചുവിരിച്ച് ചങ്കുറപ്പോടെ നിൽക്കുന്ന  യുവതിയെ വിഡിയോയിൽ കാണാം. യുവതി ബസിനു മുമ്പിൽ നിന്നും മാറുകയില്ലെന്നു മനസിലാക്കിയതോടെ ബസ് ഡ്രൈവർ വാഹനം മാറ്റി കൊണ്ട് പോകുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. സിനിമാതാരം ഉണ്ണി മുകുന്ദനടക്കമുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും യുവതിയുടെ ചങ്കൂറ്റത്തെ സോഷ്യൽ ഒന്നാക്കെ അഭിനന്ദിക്കുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു