തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.
ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അനില്‍ കാന്തിനുണ്ട്.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എഎസ്പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ റഓഡ് സുരക്ഷാ കമ്മീഷ്ണറാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്.
ഏഴ് മാസത്തെ സര്‍വീസാണ് അനില്‍ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ തേടിയേക്കും.