അന്നയ്ക്ക് വെറുതേ സോഫയിൽ ഇരുന്നാൽ മതി. മാസശന്പളം 64,000 രൂപ. ലോകത്ത് ഇങ്ങനെയും ജോലികളുണ്ട്

അന്നയ്ക്ക് വെറുതേ സോഫയിൽ ഇരുന്നാൽ മതി. മാസശന്പളം 64,000  രൂപ. ലോകത്ത് ഇങ്ങനെയും ജോലികളുണ്ട്
anna 3

വാർത്തയുടെ തലക്കെട്ട് വിശ്വസിക്കാൻ അൽപം പ്രയാസം ഉണ്ട് അല്ലേ? എന്ന് വച്ച് അവിശ്വസിക്കരുത്, വിശ്വസിക്കണം ലോകത്ത് ഇത്തരം ജോലികളും ഉണ്ട്. അക്ഷരാർത്ഥത്തിൽ വെറുതേ ഇരുന്ന് ശന്പളം വാങ്ങുകയാണ് അന്ന. ഈ ഇരിപ്പ് തന്നെയാണ് അന്നയുടെ ജോലി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ?

കുറച്ച് ടെൻഷൻ അധികമായാൽ, ശന്പളം വൈകിയാൽ.. കുറഞ്ഞാലുമെല്ലാം നമ്മളിൽ പലരും ചെയ്യുന്ന ജോലിയെ പഴിക്കും. എത്ര ആസ്വദിച്ച് ചെയ്യുന്ന ജോലിയായാലും ചില ദിവസങ്ങളിലെ എക്സ്ട്രാ വർക്ക് നിങ്ങളുടെ മനം മടുപ്പിച്ചിട്ടില്ലേ… ?? ആ സ്ഥാനത്താണ് അന്നയുടെ ജോലി നമ്മെ അന്പരപ്പിക്കുക. ദിവസം പത്ത് മണിക്കൂർ സോഫയിലിരുന്ന് എന്ത് ചെയ്താലും മതി, അത് അന്നയുടെ ജോലിയാവും. പക്ഷേ സോഫയിൽ നിന്ന് താഴെ ഇറങ്ങരുതെന്ന് മാത്രം. കാരണം സോഫാ ടെസ്റ്റർ എന്നതാണ് അന്നയുടെ ജോലിയുടെ പേര്. ദിവസം പത്ത് മണിക്കൂറാണ് അന്ന സോഫകളോടൊപ്പം കഴിച്ച് കൂട്ടുന്നത്.

സോഫയിൽ ഇരിക്കാം കിടക്കാം. വ്യായാമം ചെയ്യാം, പക്ഷേ ഒരു കാര്യം സോഫയെ കുറിച്ചുള്ള നിർദേശങ്ങൾ വ്യക്തമായി അധികാരികളെ അറിയിക്കണം. റഷ്യയിലെ ഏറ്റവും വലിയ ഫർണ്ണീച്ചർ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്നയുടെ ജോലി. അന്ന സെർദാൻ സെവ എന്നാണ് ഈ ഇരുപത്തിയാറുകാരിയുടെ മുഴുവൻ പേര്. 5000 അപേക്ഷകരിൽ നിന്നാണ് കന്പനി അന്നയെ ഈ ജോലിയ്ക്കായി തെരഞ്ഞെടുത്തത്.

അന്നയുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷമാണ് കന്പനി അടുത്ത ഡിസൈനിൽ സോഫ ഉണ്ടാക്കുക. ഇപ്പോൾ മൂന്ന് മാസത്തെ പ്രൊബേഷണറി പീരിഡിലാണ് അന്ന. 64000 രൂപയാണ് ഈ ഘട്ടത്തിൽ കന്പനി അന്നയ്ക്ക് നൽകുന്നത്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ