ആന്‍ലിയയുടെ മരണം കൊലപാതകം: തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും; ഹൈജിനസ്

3

തൃശൂര്‍: ആന്‍ലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ്. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് പറഞ്ഞു. ആന്‍ലിയയെ ബംഗളുരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ട ദിവസം റെയിൽവേ സ്റ്റേഷനിലെ സി സി ടിവി പ്രവർത്തിച്ചിട്ടില്ലെന്ന അധികൃതരുടെ മൊഴിയിൽ സംശയം ഉണ്ടെന്നും ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനായ ജസ്റ്റിന്റെ പിതാവ് സ്വാധീനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തെളിവ് ഇല്ലാതാക്കുകയോചെയ്തതാണെന്ന് ആന്‍ലിയയുടെ പിതാവ് ഹൈജിനസ് ആരോപിച്ചു. അന്നേ ദിവസം സിസി ടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കേ, അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണെന്നും ഹൈജിനസ് പറയുന്നു.
മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നുംആന്‍ലിയ ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി, അന്വേഷണം നിര്‍ത്തി തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് ആരോപിച്ചു.