"അന്തിത്തോറ്റം - The Final Act " മാർച്ച് 17,18 19 തിയ്യതികളിൽ ഗുഡ് മാൻ ആർട്സ് സെന്ററിൽ

"അന്തിത്തോറ്റം - The Final Act " മാർച്ച് 17,18 19 തിയ്യതികളിൽ ഗുഡ് മാൻ ആർട്സ് സെന്ററിൽ
a580b28f-d716-4a19-a8da-a909edb9e891.jpg

"അന്തിത്തോറ്റം - The Final Act "
സിംഗപ്പൂര്‍ കൈരളി കലാ നിലയം ഒരുക്കുന്ന ഏറ്റവും പുതിയ നാടകം പ്രദർശനത്തിനായെത്തുന്നു

"മാർച്ച് 17,18 19 തിയ്യതികളിൽ ഗുഡ് മാൻ ആർട്സ് സെന്ററിൽ"

ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴി ( ഇപ്പോഴത്തെ മാഹി ) യിൽ നിന്ന് ഫ്രാൻസിലെത്തിയ പ്രധാന കഥാനായകന് അവിടെ ജയിലിലും കോൺസെൻട്രേഷൻ കേമ്പിലുമായി അനുഭവിക്കേണ്ടിവന്നിട്ടുള്ള കൊടും പീഡനങ്ങളുടെ യഥാർത്ഥ കഥയുമായി മലയാളം,ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് ഭാഷകളുടെ ഒരു സമ്മിസ്രാവിഷ്‌കരണമാണ് "അന്തിത്തോറ്റം "

പ്രധാന കഥനായകൻ കോൺസെൻട്രേഷൻ കേമ്പിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങി മരണത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്റെ ജീവിതത്തിന്റെ ഉള്ളറയിലൂടെ സഞ്ചരിച്ചു പൂർവകാല ഓർമ്മകളുടെ വാതിൽ തുറക്കുമ്പോൾ തന്റെ മുന്നിൽ കാണുന്ന കാഴ്ചകളാണ് നാടക രൂപത്തിൽ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.

ആധുനിക നടകാവിഷ്കരണത്തിന്റെ
ഒരു വ്യത്യസ്ത ശൈലിയുമായി
കൈരളി കലാ നിലയത്തിലെ അംഗമായ ശ്രീ ശ്രീകാന്ത് മേനോൻ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സുഹൃത്ത് അനിൽ രോഹിത്തിന്റെ
രചന യിൽ "അന്തിത്തോറ്റം" സിങ്കപ്പൂർ വേദിയിൽ എത്തുന്നു.

"കാത്തിരിക്കുക മാർച്ച് 17,18,19 / 2023.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം