അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോലിക്കും പെണ്‍കുഞ്ഞ് പിറന്നു

Share

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, സ്നേഹത്തിനും പ്രാർത്ഥനയ‌്ക്കും എല്ലാവർക്കും നന്ദി പറയുന്നുവെന്നും വിരാട് ട്വിറ്ററിൽ കുറിച്ചു.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുൺ ധവാൻ, സാനിയ മിർസ, കിയാര അദ്വാനി, പരിണിതി ചോപ്ര, തപ്‌സി പന്നു തുടങ്ങി സിനിമാകായിക മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇരുവർക്കും ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ