കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി ‘വിരുഷ്ക’: ഏഴു കോടി പിരിക്കാൻ ക്രൗഡ് ഫണ്ടിങ്!

Share

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്‍കി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്‌ഫോമിലേക്കാണ് താരദമ്പതികള്‍ 2 കോടി നല്‍കിയത്.

7 കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് (ജനങ്ങളിൽനിന്നു പണം പിരിക്കൽ) പദ്ധതിക്കു രൂപംകൊടുത്തതിനുശേഷമാണു തുടക്കമെന്ന നിലയിൽ കോലിയും അനുഷ്കയും വൻതുക സംഭാവനയായി കൊടുത്തത്. തങ്ങള്‍ മുന്‍കൈ എടുത്തതിലൂടെ ഏഴ് കോടിയോളം രൂപ മറ്റുള്ളവരില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ Ketto മുഖേനയാണു ധനസമാഹരണം. 'ഇന്‍ദിസ്ടുഗെദര്‍' എന്നാണ് ഈ പദ്ധതിയുടെ ഹാഷ്ടാഗ്. 7 ദിവസത്തേക്കാണു ക്യാംപെയ്ൻ. എസിടി ഗ്രാന്റ്സ് എന്ന ഏജൻസിയാണു കോവിഡ് പ്രതിരോധത്തിനായി പണം ചെലവഴിക്കുക. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, മറ്റു ആശുപത്രി ചെലവുകള്‍ എന്നിവ നല്‍കുക എന്നതാണ് ലക്ഷ്യം. കൂടാതെ കോവിവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ