ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. ഡിസംബർ 11 ന് നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലാണ് അ‍ഞ്ചാമത്തെ സ്റ്റോർ തുറക്കുന്നത്. മുംബൈ, ഡൽഹി, പുനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആപ്പിൾ നേരിട്ട് നടത്തുന്ന മറ്റ് സ്‌റ്റോറുകളുള്ളത്.

“രാജ്യത്ത് ആപ്പിളിന്റെ നിലവിലുള്ള റീട്ടെയിൽ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ഇത് ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാനും ആപ്പിളിന്റെ സേവനം നേരിട്ട് അനുഭവിക്കാനും ഇത് സഹായിക്കുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആപ്പിളിന്റെ സ്വന്തം സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടാവും. ഈ വർഷം സെപ്റ്റംബർ 2 ന് ബെംഗളൂരുവിലും സെപ്റ്റംബർ 4 ന് പൂനെയിലും ആരംഭിച്ചതിന് ശേഷം ആപ്പിളിന്റെ മൂന്നാമത്തെ സ്റ്റോർ തുറക്കലാണിത്. 2023 ഏപ്രിലിലാണ് ആദ്യത്തെ രണ്ട് സ്റ്റോറുകൾ മുംബൈയിലും ഡൽഹിയിലും തുറന്നത്.

ഇന്ത്യയിൽ ആപ്പിളിന്റെ വിൽപ്പന വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ അഞ്ചാമത്തെ സ്റ്റോർ വരുന്നത്. ഈ കലണ്ടർ വർഷം രാജ്യത്ത് 15.5 ദശലക്ഷം ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നാലാമത്തെ ഏറ്റവും ഉയർന്ന സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരായി സെപ്റ്റംബർ പാദത്തിൽ മാത്രം വിൽപ്പനയിൽ 25% വാർഷിക വർധനവോടെ ഏകദേശം 5 ദശലക്ഷം യൂണിറ്റുകളായി.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്