ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാമത്

Share

രണ്ടോ മൂന്നോ വർഷം പഴക്കമുള്ള ഐഫോണുകൾ ഉപയോഗിക്കുന്നവരെല്ലാം മികച്ച ക്യാമറകൾ, ബാറ്ററി ലൈഫ്, 5ജി എന്നിവയ്ക്കായി പുതിയ ഹാൻഡ്‌സെറ്റുകൾ വാങ്ങാൻ തയാറാകുകയായിരുന്നു. മൂന്നാം പാദത്തിൽ 21 ശതമാനം വിഹിതവുമായി 6.94 കോടി ഫോണുകൾ വിൽപന നടത്തിയ സാംസങ് ആണ് ഒന്നാമത്.

കഴിഞ്ഞ പാദങ്ങളിലും സാംസങ് തന്നെയായിരുന്നു ഒന്നാമത്. എന്നാൽ, മൊത്തം ആൻഡ്രോയിഡ് ഫോണുകളുടെ കയറ്റുമതി 9 ശതമാനം കുറഞ്ഞുവെന്ന് പ്രിൻസിപ്പൽ അനലിസ്റ്റ് ബെൻ സ്റ്റാന്റൺ പറഞ്ഞു. ഗാലക്സി എ സീരീസ് ഹാൻഡസെറ്റുകളുടെ വിതരണത്തിൽ സാംസങ് ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഷഓമിയുടെ ചില ഉൽപന്നങ്ങൾക്കും വിതരണത്തിൽ പ്രതിസന്ധിയുണ്ട്.

മൂന്നാം പാദത്തിൽ സാംസങ് 30 ലക്ഷത്തിലധികം ഫോൾഡബിൾ ഹാൻഡ്‌സെറ്റുകളാണ് വിറ്റത്. ഗാലക്‌സി ഇസഡ് ഫ്‌ലിപ്3, ഫോൾഡ്3 എന്നിവയുടെ വിപണി മുന്നേറ്റം ശ്രദ്ധേയമാണെന്നും വിദഗ്ധർ പറയുന്നു.

Read more

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ