അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യത

Share

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞു. ലോറി കരയിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകർ.

ലോറി പുഴയിൽ പോയിരുന്നേൽ ഫോൺ റിങ് ചെയ്യില്ല. കൂടുതൽ ശക്തിയേറിയ റഡാർ പരിശോധനയ്ക്ക് എത്തിച്ചാൽ സഹായകമാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ജെസിബിക്ക് നീക്കാൻ പറ്റാത്ത ഭരമുള്ള കല്ലുകൾ അപകടമേഖലയിലുണ്ടെന്നും മണ്ണ് നീക്കം ഏറെ ശ്രമകരമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

അതേസമയം ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ