അര്‍ണബ് ജയില്‍ മോചിതനായി; റോഡ് ഷോ ഒരുക്കി സ്വീകരിച്ച് അണികള്‍

Share

മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. മുംബൈ റായ്ഗഡ് ജില്ലയിലെ തലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബിനെ റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ്‌ അര്‍ണബ് പുറത്തിറങ്ങുന്നത്. നവംബര്‍ നാലിനാണ് മുംബൈയിലെ വസതിയില്‍നിന്ന് അര്‍ണബ് അറസ്റ്റിലായത്. റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. ഇന്റീരിയര്‍ ഡിസൈനറുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.

അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍, അര്‍ണബിനെയും മറ്റു രണ്ട് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബുധനാഴ്ചയാണ് സുപ്രീം കോടതി അദ്ദേഹം അടക്കം മൂന്നുപേര്‍ക്ക് കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ