കാലം മാറി കഥ മാറി; ഹോട്ടലില്‍ റൂം ലഭിച്ചില്ല; ഒടുവില്‍ തെരുവില്‍ സ്ഥാപിച്ച സ്വന്തം പ്രതിമയ്ക്ക് കീഴില്‍ അര്‍ണോള്‍ഡ് കിടന്നുറങ്ങി

ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നടപടിക്കു പിന്നിലുള്ള

കാലം മാറി കഥ മാറി; ഹോട്ടലില്‍ റൂം ലഭിച്ചില്ല; ഒടുവില്‍ തെരുവില്‍ സ്ഥാപിച്ച സ്വന്തം പ്രതിമയ്ക്ക് കീഴില്‍ അര്‍ണോള്‍ഡ് കിടന്നുറങ്ങി
arnold

ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നടപടിക്കു പിന്നിലുള്ള കാരണമാണ് കേള്‍ക്കേണ്ടത്.

കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ ഷ്വാസ്നഗെര്‍ ഗവര്‍ണറായിരിക്കുന്ന സമയത്ത് ഉദ്ഘാടനം ചെയ്തതാണ് ഹോട്ടലിനു മുന്നിലെ പ്രതിമ. ഉദ്ഘാടന സമയത്ത് ഹോട്ടലിലെ ഒരു മുറി എപ്പോഴും അര്‍ണോള്‍ഡിനായി ഒഴിഞ്ഞ് കിടക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കാലം മാറി കഥ മാറി. അര്‍ണോള്‍ഡ് ഇപ്പോള്‍ ഒരു അധികാരസ്ഥാനത്തുമില്ല.

അടുത്തിടെ അര്‍ണോള്‍ഡ് ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികളൊന്നും ഒഴിവില്ലെന്ന് ഹോട്ടലുകാര്‍  പറഞ്ഞു. ഇതില്‍ നിരാശനായ അര്‍ണോള്‍ഡ് ഹോട്ടലിനു മുന്നിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം പ്രതിമയ്ക്കു കീഴെ കിടന്നുറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.അര്‍ണോള്‍ഡിന് വേണമെങ്കില്‍ മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കാമായിരുന്നു. എന്നാല്‍ മറ്റു ഹോട്ടലുകളിലേക്ക് പോകാതെ പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങിയ താരം തന്റെ ആരാധകരോട് അതിന്റെ കാരണവും വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിങ്ങനെ :

‘ഗവര്‍ണര്‍ പദവി  ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ