കുട്ടികളെ വില്‍ക്കുന്ന സംഘത്തെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായിരിക്കുന്നത്. ക്വാലാലംപൂരിലെ ഒരു ക്ലിനിക്ക് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.
സീനിയര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ റൊഹായ്മിയുടെ കീഴിലുള്ള അന്വേഷണ സംഘമാണ് ഇവരം വലയിലാക്കിയത്. മനുഷ്യ കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.
ഇത്തരക്കാര്‍ക്കെതിരിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു, പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്. 78ഓളം ഗര്‍ഭിണികളായ ഇന്തോനേഷ്യന്‍ വനിതകളെ മലേഷ്യയുടെ വിവാധ ഭാഗങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണെന്നാണ് പിടിയിലായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.