മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ ഒരു കാലത്തെ റൊമാന്റിക് ഹീറോയുമായ അരവിന്ദ് സ്വാമിയും ഒന്നിച്ച് കൈകോർക്കുകയാണ്.
തീവണ്ടിയ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. ‘ഒറ്റ്’ എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോർട്ട്. ഗോവ, മുംബൈ, മാഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ ചിത്രീകരണം ഗോവയിൽ തുടങ്ങി.