റൊമാന്റിക് ഹീറോകളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു; ഫെല്ലിനിയുടെ ദ്വിഭാഷാ ചിത്രത്തിനായി

Share

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ ഒരു കാലത്തെ റൊമാന്റിക് ഹീറോയുമായ അരവിന്ദ് സ്വാമിയും ഒന്നിച്ച് കൈകോർക്കുകയാണ്.

തീവണ്ടിയ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. 'ഒറ്റ്' എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, 'രെണ്ടഗം' എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോർട്ട്. ഗോവ, മുംബൈ, മാഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ ചിത്രീകരണം ഗോവയിൽ തുടങ്ങി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ