രാജസ്ഥാനിലെ തോൽവി; അശോക് ഗെഹ്‌ലോട്ട് രാജി സമർപ്പിച്ചു

രാജസ്ഥാനിലെ തോൽവി; അശോക് ഗെഹ്‌ലോട്ട് രാജി സമർപ്പിച്ചു
Ashok-Gehlot-Submits-Resignation-After-BJPs-Big-Win-In-Rajasthan

രാജസ്ഥാനിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ കൽരാജ് മിശ്രയുടെ വസതിയിൽ എത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാജിക്കത്ത് കൈമാറിയത്. തോൽവി ഞെട്ടിക്കുന്നതാണെന്നും തോൽവി സമ്മതിച്ചുവെന്നും ഗെലോട്ട് നേരത്തെ പ്രതികരിച്ചിരുന്നു.

തോൽവിക്ക് പിന്നിലെ കാരണങ്ങൾ കോൺഗ്രസ് പരിശോധിക്കും. പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും അവസരം നൽകണമെന്നും ചർച്ചകൾ നടന്നിരുന്നു. എന്നാൽ എംപിയിലും ഛത്തീസ്ഗഡിലും ഈ ആവശ്യം ഉണ്ടായിരുന്നില്ല, എന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. അതുകൊണ്ട് പുതുമുഖങ്ങൾ വന്നിരുന്നെങ്കിൽ വിജയിക്കുമെന്ന് പറയുന്നത് തെറ്റാണ് – അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.

അഞ്ച് വർഷത്തെ ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ മുൻ‌നിർത്തി പ്രചാരണം നയിച്ച അശോക് ഗെഹ്‌ലോട്ടിന് ജനവിധിയിൽ അടിപതറി. ബിജെപി ശക്തമായി തിരിച്ചവരുന്ന കാഴ്ചയ്ക്കാണ് രാജസ്ഥാൻ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ