യൂ ട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ; മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി
കോഴിക്കോട്: യൂ ട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കി എന്ന് പരാതി. കോഴിക്കോട് നടക്കാവിൽ വച്ചാണ് അപകടം നടന്നത്.. മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് മറ്റ് വാഹനങ്ങളെ ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി.
മറ്റുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ഇയാളെ വൈദ്യപരിശോധനയ്ക്കായി മാറ്റി. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക്. നാട്ടുകാർ കാർ തടഞ്ഞുവച്ചാണ് അശ്വന്ത് കോക്കിനെ പൊലീസിൽ ഏല്പിച്ചത്.