അസ്‌ന ഇനി ഡോക്ടര്‍

0

കലാപ രാഷ്ട്രീയത്തിന്റെ ഇര അസ്‌ന ഇനി ഡോക്ടര്‍ അസ്ന.കണ്ണൂരിലെ ചെറുവാഞ്ചേരിയിലെ അസ്‌നയെ കേരളം മറന്നുകാണില്ല. കണ്ണൂര്‍ രാഷ്ട്രീയപകപോക്കലിന്റെ രക്തസാക്ഷിയായിരുന്നു ആറാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി ഈ പെണ്‍കുട്ടി.പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്‌ന. കൂട്ടുകാര്‍ കളിച്ചു നടക്കുമ്പോള്‍ പൊയ്ക്കാലില്‍ സ്വപ്നങ്ങളിലേക്ക് പിച്ചവെക്കുകയായിരുന്നു അസ്‌ന. 2000 സെപ്തംബര്‍ 27 നായിരുന്നു കേരളത്തെ ദുഖത്തിലാഴ്ത്തിയ സംഭവം.

പിന്നീട് കൃതിമക്കാലിന്റെ സഹായത്തോടെ അസ്‌ന ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ശാരീരകമായ വേദനങ്ങള്‍ക്ക് അസ്‌നയുടെ മനോവീര്യത്തെ തളര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഇതാ അവള്‍ വിജയിച്ചു കയറിയിരിക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസിനു തിളക്കമാര്‍ന്ന വിജയം നേടിയാണ് അവള്‍ വിജയിച്ചത്. ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സിയും അസ്‌നയ്ക്ക് ബാക്കിയുണ്ട്. 2013ലായിരുന്നു അസ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.

2000 സെപ്തംബര്‍ 27 ന് വൈകുന്നേരം വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാല്‍ നഷ്ടമായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്‌നയുടേത്. പൂവത്തൂര്‍ എല്‍ പി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അസ്‌ന അക്രമത്തിനിരയായത്. ബോംബേറില്‍ അസ്‌നയുടെ വലതുകാലാണ് തകര്‍ന്നത്.

2000 സെപ്തംബര്‍ 27 ന് വൈകുന്നേരം വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാല്‍ നഷ്ടമായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്‌നയുടേത്. പൂവത്തൂര്‍ എല്‍ പി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അസ്‌ന അക്രമത്തിനിരയായത്. ബോംബേറില്‍ അസ്‌നയുടെ വലതുകാലാണ് തകര്‍ന്നത്.ഈ കേസില്‍ പതിനാല് പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.